മഞ്ചേരി: പ്രവാചക നിന്ദ നടത്തിയവരെ സംരക്ഷിക്കുകയും പ്രവാചക നിന്ദകർക്കെതിരെ നടപടി ആവശ്യപ്പെടുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാർ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ വെടിയുണ്ടയും കല്ലേറും ലാത്തിയുമായി നേരിടുന്ന പൊലീസ് ഭീകരതക്കെതിരെ രാജ്യമനസ്സാക്ഷി ഉണരണം. പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുന്ന പൊലീസ് ക്രൂരത രാജ്യത്തിന് തന്നെ കളങ്കമാണ്. പ്രവാചക നിന്ദ നടത്തിയവരെ ശിക്ഷിക്കാതെ പ്രശ്നം വഷളാക്കി മുതലെടുപ്പ് നടത്താനുളള കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നിലപാടിനെ ചെറുക്കാൻ രാജ്യം ഐക്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ കെ.പി.അബ്ദുറഹിമാൻ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ.യു.പി യഹ്യാ ഖാൻ മദനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിന്മാരായ എൻ.എം.അബ്ദുൽ ജലീൽ, കെ.പി.സക്കറിയ, ഡോ. ജാബിർ അമാനി, കെ.അബ്ദുൽ റഷീദ് ഉഗ്രപ്പുരം, എം.അബ്ദുൽ കരീം സുല്ലമി, വി.ട്ടി ഹംസ, എ. നൂറുദ്ദീൻ, എ.അബ്ദുൽ അസീസ് മദനി, ബി.പി.എ ഗഫൂർ, ശാക്കിർ ബാബു കുനിയിൽ, സി.എം സനിയ്യ, ജവ്ഹർ അയനി കോട്, സഹീർ ഫുല്ലൂർ, വി.സി ലുത്വഫ, ശാക്കാർ ബാബു കുനിയിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |