കോഡൂർ: ഉമ്മത്തൂർ എ.എം. യു.പി. സ്കൂളിൽ 1997ലെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ സംഗമം നടന്നു. കാൽ നൂറ്റാണ്ടിന് ശേഷം '97ന്റെ ഓർമ്മകളുമായി' സ്കൂൾ അങ്കണത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ പഴയകാല അദ്ധ്യാപകരെ ആദരിക്കൽ, അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
മുൻ പ്രഥമാാദ്ധ്യാപകൻ ടി. മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമായ കെ.ജിനേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രഥമാദ്ധ്യാപകരായ സി.കുഞ്ഞാലൻകുട്ടി, കെ.എം.അബ്ദുള്ള, പൂർവ വിദ്യാർത്ഥികളും പഞ്ചായത്തംഗങ്ങളുമായ തറയിൽ അജ്മൽ, ശിഹാബ് അരിക്കത്ത്, കൂട്ടായ്മ ഭാരവാഹികളായ പി.കെ.റസീന, ടി.ആയിഷാ നുസ്രത്ത്, വി.ടി.ശിഹാബ്, എം.റസിയ റഹ്മാൻ തുടങ്ങിയവർ പഴയകാല ഓർമകൾ പങ്കുവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |