SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.15 AM IST

ജില്ലയിൽ 16ന് യു.ഡി.എഫ് മലയോര ഹർത്താൽ

udf

മലപ്പുറം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതിയകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 16ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ യു.ഡി.എഫ് മലയോര ഹർത്താൽ നടത്തും. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. പത്ര,​ പാൽ വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സർവീസുകൾ ഒഴിവാക്കിയിട്ടുണ്ട്.

2019ൽ എൽ.ഡി.എഫ് മന്ത്രിസഭാ യോഗം ഒരുകിലോമീറ്റർ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കണമെന്ന തീരുമാനമെടുത്തത് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്. വിധിയിൽ ഇളവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റ് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി,​ വനം കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഉത്തരവിൽ തന്നെ പറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, കൺവീനർ അഷ്റഫ് കോക്കൂർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.