മലപ്പുറം: 2021-22 അദ്ധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഫലം ഇന്ന് പ്രഖ്യാപിക്കും. ഇത്തവണയും മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 7,82,19 വിദ്യാർത്ഥികളാണ് ജില്ലയിൽ ഈ അദ്ധ്യായനം വർഷം പരീക്ഷ എഴുതിയത്. 297 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മാർച്ച് 31ന് ആരംഭിച്ച പരീക്ഷ ഏപ്രിൽ 29ന് അവസാനിച്ചു. തിരൂർ ഉപജില്ലയിൽ 70 പരീക്ഷാ കേന്ദ്രങ്ങളിൽ 15,666 വിദ്യാർത്ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ 103 കേന്ദ്രങ്ങളിൽ 27,485 വിദ്യാർത്ഥികളും വണ്ടൂർ ഉപജില്ലയിൽ 61 പരീക്ഷാ കേന്ദ്രങ്ങളിൽ 15.813 വിദ്യാർത്ഥികളും തിരൂരങ്ങാടി ഉപജില്ലയിൽ 64 കേന്ദ്രങ്ങളിൽ 19,255 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. സഫലം ആപ്ലിക്കേഷനിലൂടെയും കേരള സർക്കാർ പരീക്ഷഭവന്റെ വെബ്സൈറ്റായ pareekshabhavan.kerala.gov.in, sslcexam.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, prd.kerala.gov.in, examresults.net എന്നീ വെബ്സൈറ്റുകൾ മുഖേനയും ഫലം അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |