മഞ്ചേരി: പതിനാറുകാരിയോട് പ്രണയം നടിച്ച് മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാന്റ് ചെയ്തു. കരുവാരക്കുണ്ട് കേമ്പിൻകുന്ന് അച്ചുതൊടിക ശ്രീജേഷിനെയാണ് (22) ജഡ്ജി കെ.ജെ ആർബി ഈ മാസം 27 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കയച്ചത്. രണ്ടു വർഷത്തോളം പ്രണയം നടിച്ച് പെൺകുട്ടിയുടെ പിറകെ നടന്ന യുവാവ് ഇക്കഴിഞ്ഞ 11ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. പരാതിയെ തുടർന്ന് കരുവാരക്കുണ്ട് എസ്.ഐ അബ്ദുൽ നാസറാണ് ജൂൺ 12ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |