കുറ്റിപ്പുറം : പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ പുത്തൻപള്ളി റോഡിൽ നിന്ന് തുടങ്ങി എരിക്കാംപാടം വഴി ബിയ്യം വരെ എത്തുന്ന പൊതുവഴി വീതി കൂട്ടാനുള്ള പ്രവർത്തനങ്ങൾ ഒടുവിൽ ഫലം കണ്ടു. സ്ഥലം വിട്ടുകൊടുക്കാൻ ഉടമസ്ഥർ തയ്യാറാകാത്തത് മൂലമാണ് പദ്ധതി വൈകിയത്. കെ.പി.സി.സി അംഗം അഡ്വ. കെ. ശിവരാമന്റെയും സഹപ്രവർത്തകനും നാട്ടുകാരനുമായ കെ.പി സോമന്റെയും ഇടപെടലുകളാണ് ഫലം കണ്ടത്. ഉടമസ്ഥരുമായി നടത്തിയ ചർച്ചയിൽ മതിൽ, മരങ്ങൾ എന്നിവ നഷ്ടപ്പെടൽ അടക്കമുള്ള വിഷയങ്ങൾക്ക് പരിഹാരം കണ്ടു. മതിലുകൾ മാറ്റിപ്പണിയാൻ കരാറടിസ്ഥാനത്തിൽ ജോലിക്കാരെ വയ്ക്കാനും അതിനായി സാമ്പത്തിക സമാഹരണം നടത്താനും തീരുമാനമായി. ചർച്ചയുടെ അടിസ്ഥാനത്തിൽ തടസ്സം നിന്ന മതിലുകൾ പൊളിച്ചു നീക്കാനും മരങ്ങൾ മുറിച്ചു മാറ്റാനും തുടങ്ങി. പൊളിക്കൽ നടപടികൾക്ക് കെ.പി.സി.സി അംഗം അഡ്വ. കെ. ശിവരാമൻ തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |