തിരൂർ: പറവണ്ണ സ്വദേശിയായ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പറവണ്ണയിൽ താമസക്കാരനായ താമരശ്ശേരി ഹുസൈനെ(50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയിലാണ് പ്രതി മദ്യപിച്ച് മുൻ വിരോധത്താൽ സമീപവാസികളായ യുവാക്കളെ ആക്രമിച്ചത്. വയറിനു ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ചാവക്കാടുള്ള വീട്ടിൽ വച്ചാണ് തിരൂർ പ്രൊബേഷൻ എസ്.ഐ സനീത്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ധനീഷ്കുമാർ എന്നിവരുൾപ്പെട്ട പൊലീസ് സംഘം പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |