തേഞ്ഞിപ്പലം: കേന്ദ്ര സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാല കാമ്പസ്സിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര മതിൽ സംഘടിപ്പിച്ചു. സ്റ്റുഡന്റ് ട്രാപ്പിൽ സംഘടിപ്പിച്ച മതിലിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. കാമ്പസ്സിലെ ഫിസിക്സ് വിഭാഗത്തിലെ അദ്ധ്യാപകനായ സുഹൈൽ, ഗവേഷകനായ ജംഷിദ് അലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |