SignIn
Kerala Kaumudi Online
Friday, 29 March 2024 11.30 AM IST

ജില്ലയിൽ അപകട മരണങ്ങൾ കൂടുന്നു : ഹെൽമറ്റില്ലെങ്കിൽ ലൈസൻസ് മരവിപ്പിക്കാം

accident

  • ഹെൽമറ്റില്ലെങ്കിൽ ലൈസൻസ് മരവിപ്പിക്കാം

മലപ്പുറം: റോഡിൽ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. നിരത്തുകളിൽ നിയമലംഘനങ്ങൾ അധികരിച്ച പശ്ചാത്തലത്തിലാണിത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതായി ബോദ്ധ്യപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കാമെന്ന 2019ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ആദ്യ തവണ നിയമം ലംഘിക്കുമ്പോൾ ഫൈൻ തുക ഈടാക്കുകയും രണ്ടാം തവണ ലൈസൻസ് മരവിപ്പിക്കുകയും ചെയ്യാം. ഇരുചക്ര വാഹനമോടിക്കുന്നവരാണ് നിയമം ലംഘിക്കുന്നവരുടെ പട്ടികയിൽ കൂടുതലും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 50ന് മുകളിലാണ്. മരിച്ചവരിൽ കൂടുതലും ഇരുചക്ര വാഹനയാത്രക്കാരും. ഹെൽമറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മിക്കവരും മരണപ്പെടുന്നതെന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു. ഓരോ മാസവും ആയിരത്തിന് മുകളിലാണ് ഹെൽമറ്റ് ധരിക്കാത്തതിനുള്ള കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. പരിശോധന ശക്തമാക്കിയിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നവർ നിരവധിയുണ്ട്.

സൂപ്പർ ബൈക്കിലെ മരണപ്പാച്ചിൽ

പ്രധാന നിരത്തുകളെല്ലാം പുതുപുത്തനായതോടെ വാഹനങ്ങളുടെ വേഗതയും കൂടി. തിരക്കേറിയ റോഡുകളിലൂടെ പോലും ഇരുചക്ര വാഹനങ്ങളുമായി ചീറിപ്പായുന്നവരാണ് കൂടുതലും. അപകടത്തിൽ പെടുന്നവരിലും മരണപ്പെടുന്നവരിലും ഇത്തരക്കാരാണ് കൂടുതൽ. പലപ്പോഴും റോഡിലെ മറ്റു യാത്രക്കാരെ പോലും അപകടത്തിലാക്കുന്നതും ഇത്തരത്തിൽ വാഹനമോടിക്കുന്നവരാണെന്ന് ഉദ്യോഗസ്ഥർ‌ പറയുന്നു. കഴിഞ്ഞ മാസം വാഹനാപകടത്തിൽ മരണപ്പെട്ടത് 31 പേരാണ്. നിരത്തുകളിൽ പരിശോധന സജീവമാകുന്ന സമയങ്ങളിൽ ഹെൽമറ്റ് ധരിച്ച് വരുന്ന നിരവധി യാത്രക്കാരെ കാണാം. എന്നാൽ അതിരാവിലെയും രാത്രിയും യാത്രക്കാർ‌ യാതൊരു സുരക്ഷയും കരുതാറില്ല. അധികൃതരെ കാണുമ്പോൾ മാത്രം നിയമം പാലിക്കുന്നവരാണ് കൂടതലും. ഇത്തരക്കാർ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ചെറിയ ഫൈനല്ലേ... അടച്ചേക്കാം

ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയാണ് ഫൈൻ ഈടാക്കാറുള്ളത്. പിടിച്ചാലും 500 രൂപയല്ലേ അടച്ചേക്കാം എന്ന മട്ടിലാണ് പലരും ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് മരവിപ്പിക്കുന്ന നടപടിയിലേക്ക് നീങ്ങിയാൽ നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടൽ. കൈ കാണിച്ച് വാഹനങ്ങൾ പരിശോധിക്കുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ക്യാമറകൾ സ്ഥാപിച്ചതോടെ നിരവധി നിയമലംഘകരെ പിടികൂടാനാവുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചവർ‌

ഏപ്രിൽ - 30

മേയ് - 31

ഹെൽമറ്റ് ധരിക്കാത്തതിന് ഫൈൻ ഈടാക്കിയത്

ഏപ്രിൽ- 1,493

മേയ് -1,399

കഴിഞ്ഞ രണ്ട് മാസത്തിൽ റദ്ദ് ചെയ്ത ലൈസൻസുകൾ- 60

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.