തിരൂർ: തിരൂർ പൊന്നാനി പുഴയിൽ കണ്ടെത്തിയ ചത്ത മലമ്പാമ്പ് അഴുകിയ നിലയിൽ. നാല് ദിവസമായി മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയിട്ട്. മലമ്പാമ്പായതിനാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വന്ന് നടപടി പൂർത്തീകരിച്ചാൽ മാത്രമേ സംസ്കരിക്കാൻ കഴിയൂ. ഒഴുക്കിൽ പെട്ട് താഴെപ്പാലം ബൈപാസ് റോഡിലെ പുഴയുടെ ഭാഗത്തായിട്ടാണ് അഴുകിയ നിലയിൽ പാമ്പ് കിടക്കുന്നത്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ യാത്രക്കാർക്ക് മൂക്ക് പൊത്തിപിടിച്ചു റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാകും. മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |