SignIn
Kerala Kaumudi Online
Friday, 19 April 2024 4.57 PM IST

പത്ത് ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് മാറി: മന്ത്രി

school

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം പത്ത്‌ ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് മാറിയതായി മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മങ്കട പള്ളിപ്പുറം ജി.യു.പി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നുവരുന്നതെന്നും പൊതുവിദ്യാലയങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്‌കൂൾ തലത്തിൽ 84 വിദ്യാലയങ്ങൾക്ക് കൂടി കിഫ്ബി പദ്ധതി വഴി കെട്ടിടം പൂർത്തിയാവുന്നുണ്ട്. 126 വിദ്യാലയങ്ങളെ കൂടി കിഫ്ബി പദ്ധതിയിൽ ഇനി ഉൾപ്പെടുത്തുമെന്നും ഏകദേശം 320 പുതിയ വിദ്യാലയങ്ങൾക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഒൻപത് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ എം. മണി പദ്ധതി വിശദീകരിച്ചു. മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൽ കരീം, ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ജാഫർ വെള്ളക്കാട്ട്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈൻ, വൈസ് പ്രസിഡന്റ് പി.കെ ഹാലിയ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.