പെരിന്തൽമണ്ണ: പത്തനംതിട്ടയിൽ സമാപിച്ച 22ാമത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മൈഥിലി സ്വർണമെഡൽ കരസ്ഥമാക്കി. ജൂലൈ 9ന് ഹിമാചൽപ്രദേശിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി ഈ മിടുക്കി മത്സരിക്കും.
ഹരിയാനയിൽ നടന്ന ദേശീയ പെങ്കാക്ക് സിലാട്ട് (ഇന്തോനേഷ്യൻ ഗെയിം) ചാംപ്യൻഷിപ്പിലും മൈഥിലി സ്വർണം നേടിയിരുന്നു. അത്ലറ്റിക്സിലും റോളർ സ്കേറ്റിങ്ങിലും ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ മൈഥിലി ശ്രദ്ധേയയായ നർത്തകി കൂടിയാണ്. പുലാമന്തോൾ ഐ.എസ്.കെയിലെ കെ.മുഹമ്മദാലിയും കെ.സാജിതയുമാണ് പരിശീലകർ. കീഴാറ്റൂർ കൃഷ്ണ നിവാസിൽ കെ.സുമേഷ് മോന്റെയും (കൊച്ചിൻ ഷിപ് യാർഡ്) ബിന്ദുവിന്റെയും (അസി. പ്രഫസർ, സലഫിയ ട്രെയിനിംഗ് കോളജ്, കരിങ്ങനാട്) മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |