കോട്ടക്കൽ: ഹയർസെക്കൻഡറി പരീക്ഷാ ഫലം വന്നപ്പോൾ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിന് ഉന്നത വിജയം. 359 കുട്ടികൾ പരീക്ഷ എഴുതിയതിൽ 358 പേരും ഉപരിപഠനത്തിന് അർഹത നേടി. 97 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 71 വിദ്യാർത്ഥികൾക്ക് 5 എ പ്ലസ് ലഭിച്ചു. 80 % കാഴ്ചാപരിമിതിയുള്ള കെ.എസ്. നമിതയ്ക്ക് ഫുൾ എപ്ലസ് നേടാനായത് സ്കൂളിന് അഭിമാനമായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂളിലെ അനുമോദനചടങ്ങിൽ ആദരിച്ചു. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മിൽ വിജയികൾക്ക് ആശംസകളറിയിച്ചു. മാനേജർ ബഷീർ പൂഴിക്കൽ, പി.ടി.എ പ്രസിഡന്റ് സുബൈർ തങ്ങൾ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, അക്കാഡമിക് കൗൺസിൽ പ്രതിനിധി പി.എം. ആശിഷ്, ഹബീബ് പി. അബ്ദുൽ ഫത്താഹ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |