നിലമ്പൂർ: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി വാർഷികയോഗം പൂക്കോട്ടുമണ്ണയിൽ നടന്നു. പി.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ശശാങ്കൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ക്യാപ്ടൻ കെ.വി.രാമൻകുട്ടി, എം.പി.മുരളീധരൻ , പി.കെ.ലീല, മോഹൻദാസ്, പി.വി.രാമചന്ദ്രൻ , ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി കെ.വി.രാമൻകുട്ടി, സെക്രട്ടറിയായി എം.പി.മുരളീധരൻ, ട്രഷററായി പി.കെ.പ്രഭാകരൻ എന്നിവരെയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |