പരപ്പനങ്ങാടി : പ്രാരംഭഘട്ടത്തിൽ മാത്രം എത്തിനിൽക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മറവിൽ സംസ്ഥാനത്തെ റെഗുലർ യൂണിവേഴ്സിറ്റികളിലെ വിദൂര/പ്രൈവറ്റ് പഠന സംവിധാനം നിറുത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ (എ.കെ.സി.സി.എ) ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുൾ കരീമിന്റെ അദ്ധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിൽ പി. ജി. രാമദാസ് , പി. എസ്. സജീവൻ, സി. അബ്ദുറഹ്മാൻ കുട്ടി , എ.വി. കൃഷ്ണൻ , ഉഷ സഹദേവൻ, കെ.സുബ്രഹ്മണ്യൻ, സെക്രട്ടറി ദയാനന്ദൻ, ടി മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |