തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 'സർഗ്ഗവായന' എന്ന പേരിൽ പ്രഭാഷണസംവാദ പരിപാടി സംഘടിപ്പിച്ചു. മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. എൻ.എസ്. എസ് കോ ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.എം അനിൽ 'വായനയിലെ പരകായപ്രവേശം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി. ശ്രീദേവി, ഡോ. വി. അരുൺ ബാബു, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. ആർ. രാജീവ് മോഹൻ, ഡോ. സി. ഗണേഷ്, ഡോ. അശോക് എ ഡിക്രൂസ്, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി കെ.എ അഭിജിത്ത്, വി.എസ് പ്രസാദ്യ എന്നിവർ സംസാരിച്ചു. കെ. ഗായത്രി എൻ.എസ്.എസ് ഗാനമാലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |