നിലമ്പൂർ: ആദിവാസി കുട്ടികൾക്ക് ഉന്നത പഠനം ഉറപ്പ് വരുത്താൻ നിലമ്പൂർ കേന്ദ്രമായി പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സ്ഥാപിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി കുട്ടികൾക്ക് പഠിക്കാൻ 10 പ്രീമെട്രിക് ഹോസ്റ്റലുകൾ ജില്ലയിലുണ്ട്. എന്നാൽ പ്ലസ് വൺ മുതൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പോലുമില്ല. ഓരോ വർഷവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിക്കുന്ന പട്ടിക വർഗ വിഭാഗം കുട്ടികളുടെ എണ്ണം വർദ്ധിച്ച് വരുന്നത് പരിഗണിച്ച് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കണം. ഈ സൗകര്യം ഇല്ലാത്തതിനാൽ നിരവധി കുട്ടികൾ പത്താം തരം കഴിഞ്ഞാൽ പഠനം നിറുത്തുകയാണെന്നും ക്ഷേമ സമിതി ഭാരവാഹികൾ വ്യക്തമാക്കി. ആവശ്യമുന്നയിച്ച് ക്ഷേമ സമിതി ജില്ലാ കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകി. യോഗത്തിൽ ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി കെ.സി ശിവദാസൻ, ജില്ലാ പ്രസിഡന്റ് വിനുമോൻ, എ.കെ.എസ് ജില്ലാ കോ ഓർഡിനേറ്റർ വി.കെ. ഷാനവാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |