SignIn
Kerala Kaumudi Online
Thursday, 18 April 2024 11.21 AM IST

കക്കാട് ബാങ്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച്

dyfi
ഡി.വൈ.എഫ്‌.ഐ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടയുന്നു.

തിരുരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷൻ ഏജന്റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ തിരൂരങ്ങാടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ പൊലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. പി. ജാബിർ അദ്ധ്യക്ഷത വഹിച്ചു. സി. ഇബ്രാഹീം കുട്ടി, കമറു കക്കാട്, കെ.പി ബബീഷ്, ഇ.പി മനോജ്, വി. ഹംസ, എം.പി ഇസ്മയിൽ, കബീർ കൊടിമരം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.