നിലമ്പൂർ: കൊവിഡ് നിയന്ത്രണത്തിന് ശേഷം നിലമ്പൂർ - ഷൊർണൂർ പാതയിൽ ചരക്ക് ട്രെയിനുകൾ ഓടിത്തുടങ്ങി. രണ്ട് വർഷത്തിന് ശേഷമാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആദ്യ വണ്ടി പുറപ്പെട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ റോഡ് നിർമാണ സാധനസാമഗ്രികളുമായാണ് ആദ്യ ട്രെയിൻ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ടത്. 43 ബോഗി ചരക്കുകളാണ് ഉള്ളത്. ഇതിൽ 23 ബോഗിയാണ് വെള്ളിയാഴ്ച രാത്രി കൊണ്ടുപോയത്. കൊവിഡ് നിയന്ത്രണം മൂലം 2020 മാർച്ചിലാണ് പാതയിൽ ഗുഡ്സ് ട്രെയിനുകളും നിറുത്തലാക്കിയെത്. ഈ പാതയിലെ മുഴുവൻ യാത്രാ ട്രെയിനുകളും വെള്ളിയാഴ്ചയോടെ പുനരാരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |