പരപ്പനങ്ങാടി: പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിന, ബഷീർ ദിന പരിപാടികൾ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ടൗൺ സ്കൂളിൽ നടന്ന പരിപാടി ഡെപ്യൂട്ടി ചെയർമാൻ ഷഹർബാനു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്വിസ്, പ്രസംഗം, ആസ്വാദനക്കുറിപ്പ് മത്സരങ്ങളിൽ മുൻസിപ്പാലിറ്റിയിലെ കീഴിലെ നൂറ്റി ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ, ഷാഹുൽ ഹമീദ്, മുഹ്സിന കൗൺസിലർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പുരുഷോത്തമൻ, ബി.പി.സി സുരേന്ദ്രൻ, മുൻസിപ്പൽ സെക്രട്ടറി സാനന്ദ് സിംഗ് തുടങ്ങിയവർ സംസാരിച്ചു. സമ്മാനദാനവും നടന്നു.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ടൗൺ സ്കൂളിൽ നടന്ന വായനാ ദിന, ബഷീർ ദിന പരിപാടികൾ ഡെപ്യൂട്ടി ചെയർമാൻ ഷഹർബാനു ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |