ചുങ്കത്തറ: കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താന്നിപ്പൊട്ടി നാരങ്ങാപ്പൊട്ടി ചോളമുണ്ട നിവാസികൾ. കഴിഞ്ഞ രാത്രിയിൽ വിൻസെന്റ് കാതിരുമുളയിൽ , ബിനു വാലോലിക്കൽ , ഗ്രേഷ്യസ് ചിറയിൽ എന്നിവരുടെ കൃഷിയിടങ്ങളിൽ നാശം വരുത്തിയ ആന പ്രദേശവാസികൾക്കും യാത്രക്കാർക്കും ജീവന് ഭീഷണിയാവുന്ന സാഹചര്യമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് വെള്ളാരമുണ്ട വാർഡ് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് അജു ആന്റണി, സെക്രട്ടറി സുരേഷ് , എ.സി ഉണ്ണി ചിറയിൽ
സുരേഷ് ബാബു, ഷിനോജ് സ്കറിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |