മലപ്പുറം: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പതിനാറുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വിയിൽ ഒരുപെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടാൻ നിൽക്കുന്നത് കണ്ട ആർ.പി.എഫ് ഉദ്യോഗസ്ഥർ ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. തിരൂർ കാളാട് സ്വദേശിനിയായ പെൺകുട്ടി തിരൂർ സ്വദേശിയായ 23കാരനുമായി പ്രണയത്തിലായതിനെ തുടർന്ന് ഒരുവർഷം മുമ്പ് വീട്ടുകാർ ഇടപെട്ട് ഇവരുടെ നിക്കാഹ് നടത്തിയിരുന്നു. ഇതിനുശേഷം തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി മലപ്പുറം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. താനൂർ പൊലീസ് സ്റ്റേഷനിലേക്കും ചൈൽഡ് ലൈൻ പ്രൊഹിബിഷൻ ഓഫീസർക്കും മലപ്പുറം ചൈൽഡ് ലൈൻ ഓഫീസർ രാജു കൃഷ്ണൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയെ മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |