മലപ്പുറം: ജില്ലയിൽ 18 വയസിന് മുകളിൽ ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 93,959 പേർ. ഈമാസം 19 വരെയുള്ള കണക്കാണിത്. ജൂലായ് 15 മുതലാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകി തുടങ്ങിയത്. നിലവിൽ ജില്ലയിലെ 115 ആരോഗ്യ സ്ഥാപനങ്ങളിലും കരുതൽ ഡോസ് ലഭ്യമാണ്. ആരോഗ്യ പ്രവർത്തകരുടെയും മുന്നണി പോരാളികളുടെയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെയും കരുതൽ ഡോസ് വിതരണത്തിൽ ജില്ല മുന്നിൽ തന്നെയാണ്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്ക് ജില്ലയിൽ ക്ഷാമമില്ലെങ്കിലും ദിവസേന വാക്സിനുകൾക്കും അവയുടെ ലഭ്യതക്കും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റം വരും. ഈ മാറ്റങ്ങൾ ഡി.എം.ഒ ഓഫീസിന്റെ ഫേസ് ബുക്ക് പേജ്, ആശാ വർക്കർമാർ മുഖേന അറിയാൻ സാധിക്കും. വാക്സിനേഷൻ സെന്ററുകൾ പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാവണമെന്ന നിർദേശം ആരോഗ്യ സ്ഥാപനങ്ങൾക്ക് നേരത്തെ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |