മലപ്പുറം: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം മണ്ഡലം സമ്മേളനം ഇന്നും നാളെയും മലപ്പുറത്ത് നടക്കും. സ്മൃതി പതാക ജാഥ പന്തല്ലൂരിൽ നിന്നും സ്മൃതി കൊടിമര ജാഥ പുൽപ്പറ്റയിൽ നിന്നും . സ്മൃതി ബാനർ ജാഥ മലപ്പുറം കോട്ടപ്പടിയിൽ നിന്നും കോട്ടയ്ക്കലിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മലപ്പുറം കിഴക്കേത്തലയിൽ സംഗമിക്കും. തുടർന്ന് ജാഥകൾ മലപ്പുറം ടൗൺഹാളിൽ ഘോഷയാത്രയായി എത്തും. പൊതു സമ്മേളനം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. യുവകലാസഹിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തും. ആർട്ടിസ്റ്റും എഴുത്തുകാരനുമായ ഉസ്മാൻ ഇരുമ്പൂഴിയുടെ കാർട്ടൂൺ പ്രദർശനമുണ്ടാവും. 23 ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |