തിരൂരങ്ങാടി : വിധ്വംസക പ്രവർത്തനങ്ങളും അക്രമങ്ങളും ശക്തി പ്രാപിച്ച പുതിയ കാലത്ത് മമ്പുറം തങ്ങളുടെ ജീവിതം മാതൃകയാക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. മമ്പുറം ആണ്ടുനേർച്ചയുടെ മൂന്നാംദിനമായ ഇന്നലെ മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ടി ഇബ്രാഹിം ഫൈസി കരുവാരക്കുണ്ട് അദ്ധ്യക്ഷനായി. സ്വാലിഹ് ഹുദവി തൂത മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഇന്നത്തെ പ്രഭാഷണം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |