പെരിന്തൽമണ്ണ: പിക്ക് അപ്പ് വാനിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1.24 കോടി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. പാതായിക്കര തണ്ണീർപന്തലിൽ വച്ചാണ് എടത്തനാട്ടുകര സ്വദേശികളായ ചുങ്കൻ വീട്ടിൽ ഷംസുദ്ദീൻ (38), തൈകൊട്ടിൽ ഷാഹുൽ ഹമീദ് (36) എന്നിവർ സഞ്ചരിച്ച പിക് അപ്പ് വാഹനത്തിൽ നിന്നും പണം പിടിച്ചത്. കസ്റ്റഡിയിൽ എടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി. തുടർനടപടികൾക്കായി ഇൻകം ടാക്സ് വിഭാഗത്തിനും എൻഫോഴ്സ്മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.
എസ്.ഐ സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എ.എസ്.ഐ വിശ്വംഭരൻ, സി.പി.ഒ ഷൈജു മാത്യൂ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് വാഹന പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |