മലപ്പുറം: മലപ്പുറം താലൂക്കാശുപത്രി മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് സർട്ടിഫിക്കേഷൻ വിലയിരുത്തൽ പ്രക്രിയയിൽ 86 ശതമാനം പോയിന്റോടെ യോഗ്യത നേടി. ജില്ലയിലെ ഈ യോഗ്യത നേടുന്ന മൂന്നാമത്തെ സ്ഥാപനമാണ് . പ്രസവം നടക്കുന്ന ആശുപത്രികളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം . യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളിൽ അധിഷ്ഠിതമായ 130 ചെക്ക് പോയിന്റുകളുടെയും സ്റ്റാൻഡേർഡ് അനുസരിച്ചാണ് പോയിന്റ് നിർണ്ണയം. സംസ്ഥാനത്ത് തന്നെ ആദ്യം ഈ യോഗ്യത നേടിയത് പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയാണ് മറ്റൊരു സ്ഥാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |