SignIn
Kerala Kaumudi Online
Saturday, 20 April 2024 10.17 AM IST

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

fg

നിലമ്പൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പറക്കോട്ടിൽ മുസ്തഫ എന്ന ജാക്കിയെയാണ് (42)​ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നിലമ്പൂർ ബീവറേജിന് സമീപം വച്ച് എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 240 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഉപയോഗിച്ചതിന് അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ചില്ലറ വിൽപ്പനക്കാരനായ മുസ്തഫയെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. നിലമ്പൂർ സി.ഐ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം.അസൈനാർ, അൻവർ സാദത്ത്, വി.കെ.പ്രദീപ്, എം.പി. സുനിൽ , അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, സജേഷ്, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.


ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ: കടുങ്ങപുരം ജി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ശലഭോദ്യാനവും ദേശീയ ഹരിതസേന പ്രവർത്തനോദ്ഘാടനവും മങ്കട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ബിജു നിർവഹിച്ചു. എച്ച്.എം മുഹമ്മദലി, കെ.പി.എസ് പൂക്കോയ തങ്ങൾ, എം.ബഷീർ, വി.സിദ്ദിഖ് പങ്കെടുത്തു.

കുടിവെള്ള സംവിധാനം ഏർപ്പെടുത്തി

തിരൂർ: ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ തിരൂർ ജില്ലാ ഓഫീസിൽ സൗഹൃദവേദി തിരൂരും ഓയിസ്‌ക ഇന്റർനാഷണൽ തിരൂർ ചാപ്റ്ററും സംയുക്തമായി കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. തിരൂർ ആർ.ഡി.ഒ പി.സുരേഷ് ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി തിരൂർ പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.റസാക്ക് ഹാജി, സ്‌കൗട്ട് ആന്റ് ഗൈഡ് ജില്ലാ സെക്രട്ടറി പി.ജെ.അമീൻ, ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര, പി.പി.ഏനുദ്ദീൻ കുട്ടി,​ ഉമ്മർ ചിറയ്ക്കൽ, എച്ച്. വീണാദാസ്, കെ.സുമയ്യ, കെ.കെ.സുബൈദ, കെ.മുജീബ് റഹ്മാൻ, കെ.പി.അബ്ദുൽ ഗഫൂർ, അനസ് ഒളകര

പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANJA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.