SignIn
Kerala Kaumudi Online
Friday, 19 April 2024 12.00 PM IST

ഇരട്ടക്കുട്ടികളുടെ സ്വാതന്ത്ര്യദിന വിളംബര റാലി ശ്രദ്ധേയമായി

d

തിരൂരങ്ങാടി: എ.ആർ നഗർ ഇരുമ്പുചോല എ.യു.പി സ്‌കൂളിലെ ഇരട്ടക്കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള വിളംബര റാലി ശ്രദ്ധേയമായി. ഇരുപത് ജോഡി ഇരട്ടകളാണ് അണിനിരന്നത്. ദേശീയ പതാകയേന്തി അണിനിരന്ന വിളംബര റാലി എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ചെമ്പകത്ത് റഷീദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എം.റഹീമ, കെ.കെ ഹംസക്കോയ, ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൾ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, മാനേജർ മംഗലശ്ശേരി മൊയ്തീൻകുട്ടി, പി ഇ.നൗഷാദ്, എൻ.നജീമ, കെ. നൂർജഹാൻ, എ.സുഹ്ര, കെ.എം ഹമീദ്, പി.ടി. അനസ് ,എം. ഷഫീഖ, കെ.ടി. അഫ്സൽ, ആയിഷ ഷെയ്ഖ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, INDEPENDENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.