SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 PM IST

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറ്റം

g

മഞ്ചേരി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. മലപ്പുറം ജില്ലയിലെ പതിനായിരം കേന്ദ്രങ്ങളിലും അരലക്ഷത്തോളം വീടുകളിലും കാവിപതാക ഉയർത്തി നാടും നഗരവും ശ്രീകൃഷ്ണ ജയന്തിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഗോപൂജ, ഉറിയടി, കണ്ണന് മാല കെട്ടൽ മത്സരം, ഭഗവദ്‌ഗീതാ പ്രശ്‌നോത്തരി, ജ്ഞാനപ്പാന സദസ് , സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ്, സന്ദേശ യാത്രകൾ, തുളസീവന്ദനം എന്നിവ നടക്കും. അഗസ്റ്റ് 18ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ മലപ്പുറം ജില്ലയിൽ പതിനായിരം ശോഭായാത്രകളും മഞ്ചേരി, മലപ്പുറം, നിലമ്പൂർ, കരുളായി, എടക്കര, അങ്ങാടിപ്പുറം, വണ്ടൂർ , പാണ്ടിക്കാട്, പെരിന്തൽമണ്ണ, ചെറുകര, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, അരീക്കോട്, എടവണ്ണപ്പാറ, വേങ്ങര, തിരൂർ, താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചിറക്കൽ, തിരുനാവായ, എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം , വളാഞ്ചേരി, കോട്ടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ മഹാശോഭായാത്രകൾ നടക്കുമെന്ന് ബാലഗോകുലം മലപ്പുറം മേഖലാ കാര്യദർശി ടി. പ്രവീൺ അറിയിച്ചു. ശോഭായാത്രയ്ക്കുള്ള നിശ്ചല ദൃശ്യങ്ങളുടെയും ഗോപികാ ന്യത്തങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SREEKRISHNA JAYANTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.