തിരൂർ: ബി.പി അങ്ങാടി കണ്ണംകുളത്ത് നിയന്ത്രണം വിട്ട മാരുതി സെലോരിയ കാർ റോഡരികിലെ ചീനിമരത്തിലിടിച്ച് അപകടം. ഗുരതരമായി പരിക്കേറ്റ നാല് പേരെ കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പ്രദേശവാസികളും അതു വഴി വന്ന തിരൂർ എക്സൈസ് സർക്കിൾ സംഘവുമാണ് അപകടത്തിൽപ്പെട്ട് പരിക്ക് പറ്റിയവരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ പൂക്കയിൽ, നടുവിലങ്ങാടി സ്വദേശികളായ ചേലംകുന്നത്ത് കുട്ടൻ(76), ബാലൻ(68), തങ്കം(62), ശോഭന(59) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം കൊപ്പത്ത് ബന്ധുവീട്ടിലെ ചോറുണ് കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |