പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി പുലാമന്തോൾ ശാഖയുടെ ആഭിമുഖ്യത്തിൽ ഓണം, 168മത് ശ്രീനാരായണ ഗുരുദേവ ജയന്തി ചതയ ദിനാഘോഷം എന്നിവയോടനുബന്ധിച്ച് ശാഖ പരിധിയിലുള്ള നൂറിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകാൻ ശാഖാ പ്രസിഡന്റ് ഇറക്കുത്ത് രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
ശാഖ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ചതയദിനത്തിൽ കാലത്ത് ശാഖ ഓഫീസ് അലങ്കരിച്ച് ഗുരുദേവ പൂജ, പ്രാർത്ഥന, ദൈവദശക ആലാപനം എന്നിവ നടത്തും. അന്നേ ദിവസം എസ്എൻഡിപി. പെരിന്തൽമണ്ണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതയ ദിനാഘോഷ പരിപാടികളിൽ ശാഖയിൽ നിന്ന് പരമാവധി പേരെ പങ്കെടുപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |