SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 AM IST

ഗൈനക്കോളജി വിദഗ്ദ്ധരുടെ സമ്മേളനം നാളെ മലപ്പുറത്ത്

jjjj

മലപ്പുറം: പെരിന്തൽമണ്ണ ഗൈനക്കോളജി സൊസൈറ്റിയുമായി സഹകരിച്ച് എ.ആർ.എം.സി ഏജീസ്‌ ഹോസ്പിറ്റൽ പെരിന്തൽമണ്ണയുടെ ആഭിമുഖ്യത്തിൽ 'ഫീറ്റോമേഡ് 2022 ' എന്ന പേരിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സംഘാടക സമിതി രക്ഷാധികാരിയുമായ ഡോ.നിലാർ മുഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ കേരള ഫെഡറേഷൻ ഒഫ്‌ ഗൈനക്കോളജി സംസ്ഥാന പ്രസിഡന്റ്‌ ഡോ.സെറീന ഗിൽവാസ് സമ്മേളനം ഉദ്ഘടനം ചെയ്യും. ഗർഭസ്ഥ ശിശുക്കളിലെ അംഗവൈകല്യങ്ങൾ, വളർച്ചക്കുറവ്, ജനിതകവൈകല്യങ്ങൾ, ഫീറ്റൽതെറാപ്പി തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തെ പ്രശസ്ത ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധന്മാരായ ഡോ.സുരേഷ് (ചെന്നൈ), ഡോ.ആദിനാരായണൻ (ബംഗളൂരു), ഡോ.മണികണ്ഠൻ (പോണ്ടിച്ചേരി) പ്രബന്ധങ്ങൾ അവതരിപ്പിക്കും. പി.ജി മെഡിക്കൽ വിദ്യാർത്ഥികളും ഗൈനക്കോളജി, റേഡിയോളജി ഡോക്ടർമാരും ഉൾപ്പെടെ 300ഓളം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. വി.സിനീഷ്‌കുമാർ, കോർപ്പറേറ്റ് മാർക്കറ്റിംഗ് മാനേജർ എം.എം.ഫവാസ്, ഓപ്പറേഷൻസ് മാനേജർ നിയാസ് അഹമ്മദ്, ചീഫ് പി.ആർ.ഒ എം.ശരത്കുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.