SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.06 PM IST

ഓണം വാരാഘോഷം: ജില്ലാതല ഉദ്ഘാടനം ഇന്ന്

f

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടക്കുന്ന് ടൂറിസം പാർക്കിൽ മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ഈമാസം 12 വരെ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ചേർന്നാണ് ഇത്തവണത്തെ ഓണം വാരാഘോഷം. വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ വടംവലി, പൂക്കള മത്സരം, കലാപരിപാടികൾ എന്നിവ നടന്നു. ഇന്ന് ഉദ്ഘാടന ശേഷം വൈകിട്ട് ആറിന് കോട്ടക്കുന്നിൽ ലിംകാ ബുക്ക് ഒഫ് റെക്കാഡ്സ് ഹോൾഡർ ഗിരീഷ് ആലങ്കോടിന്റെ തായമ്പക, ഏഴുമണിക്ക് കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത് എന്നിവ നടക്കും. വൈകിട്ട് എട്ടിന് ഗാനമേള അരങ്ങേറും. 9ന് കുറ്റിപ്പുറം നിളയോരം പാർക്കിൽ പൂക്കള മത്സരം, സാംസ്‌കാരിക പരിപാടികൾ, നാടൻപാട്ട് എന്നിവ നടക്കും. പൊന്നാനി ബിയ്യം കായലിൽ നീന്തൽമത്സരവും വള്ളംകളി മത്സരവും നടക്കും. വൈകിട്ട് അഞ്ചിന് പൊന്നാനി ബിയ്യംകായൽ പരിസരത്ത് ജമ്മുകാശ്മീർ, ഒഡീഷ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാകാരൻമാരുടെ സംഘം അവതരിപ്പിക്കുന്ന വസന്തോത്സവവും നടക്കും. 10ന് കരുവാരക്കുണ്ട് ഇക്കോവില്ലേജിൽ ഓടമുള ഉത്പന്നങ്ങൾ നിർമ്മാണം, പ്രദർശനം, മെഗാ തിരുവാതിര ഘോഷയാത്ര, സാംസ്‌കാരിക പരിപാടികൾ, കതിർ കരുവാരക്കുണ്ട് അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവ നടക്കും. 11ന് ഉച്ചയ്ക്ക് രണ്ടിന് താനൂർ പൂരപ്പുഴയിൽ വള്ളംകളി. തുടർന്ന് സാംസ്‌കാരിക കലാപരിപാടികളും അരങ്ങേറും. 12ന് തിരൂരിൽ ലാസ്യകലാക്ഷേത്ര അവതരിപ്പിക്കുന്ന സൂര്യപുത്രൻ കലാപരിപാടികൾ അരങ്ങേറും. അന്നേദിവസം നിലമ്പൂരിൽ സമ്മേളനത്തോടെ ഓണം വാരാഘോഷ പരിപാടികൾക്ക് സമാപനമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ONAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.