വണ്ടൂർ: കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലുൾപ്പെടുത്തി വണ്ടൂർ പഞ്ചായത്ത് 13, 14, 15 വാർഡ് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീട് കൈമാറി. കാപ്പിച്ചാലിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ സി.ടി. മുഹമ്മദ് ഹുസൈൻ കൈമാറി.
5 ലക്ഷം ചെലവിലാണ് നിർധന കുടുംബത്തിനായി വീട് നിർമ്മിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി, അഷ്രഫ് പാറശേരി, സി. മുജീബ്, പി. നൗഷാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ്, സി. മുത്തു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |