എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലാസിന് എം.വി.ഐ മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകി. എടപ്പാൾ പഞ്ചായത്തും വട്ടംകുളം പഞ്ചായത്തും സംയുക്തമായാണ് സാധാരണ രീതിയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടാറ്. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ആർ.ഡി.ഒ, പൊലീസ്, എം.വി.ഐ, വില്ലേജ്, പഞ്ചായത്ത് സംയുക്തമായി ജോയിന്റ് സർവേ നടത്തുവാനും പാർക്കിംഗ് പ്രയാസങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രയാസങ്ങൾ എന്നിവ അടിയന്തരമായി പരിഹരിക്കാനും തീരുമാനമെടുത്തു.
പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |