പരപ്പനങ്ങാടി: ന്യൂജനറേഷനിടയിലും കഥകളി ആസ്വാദകരുടെ എണ്ണം വർദ്ധിക്കുന്നു. നവരാത്രി ആഘോഷവേളയിൽ നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച കഥകളി ആസ്വദിക്കാൻ പുതുതലമുറയിലെ നിരവധി പേരാണ് എത്തിയത്. പാരമ്പര്യ കലകൾ വീക്ഷിക്കാൻ ആളുകളേറെ ഉണ്ടെന്നത് ഇത്തരം കലകളുടെ തിരിച്ചു വരവായിട്ടാണ് കലാരംഗം വിലയിരുത്തുന്നത് കഥകളിക്കു പുറമെ ഓട്ടൻതുള്ളൽ , പാഠകം എന്നിവയും നവരാത്രി ആഘോഷ വേളയിൽ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രൊഫ. കലാമണ്ഡലം ബലരാമൻ, ദേവരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരട്ട തായമ്പക ഏറെ ആവേശത്തോടെയാണ് ഭക്ത ജനങ്ങൾ വരവേറ്റത്. വിവിധയിനം നൃത്ത നൃത്യങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറി. കൂടാതെ സംഗീതാർച്ചന, പാഠകം എന്നിവയും ഇന്നും നാളെയുമായി ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. സരസ്വതി പൂജയ്ക്കും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. നമ്പർ 0494 2412158
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |