വണ്ടൂർ: ലഹരിക്കെതിരെ അമ്മമാർ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി വനിതാ ലീഗ് വണ്ടൂർ മണ്ഡലം വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എൻ.എം. നസീം ഉദ് ഘാടനം ചെയ്തു. വണ്ടൂർ ലീഗ് ഓഫീസിൽ നടന്ന കാമ്പയിനിൽ വനിതാ ലീഗ് പ്രസിഡന്റ് പി. ആയിഷ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിവിൽ എക്സൈസ് ഓഫീസർ കെ.വി. വിപിൻ മുഖ്യപ്രഭാഷണം നടത്തി. കെ. നസീമാ ബീഗം, വി.പി. ജസീറ, പി. ശ്രീജ, കെ.കെ. സാജിത, മന്നിയിൽ സജ്ന, സി.എച്ച് സക്കീന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |