SignIn
Kerala Kaumudi Online
Thursday, 28 March 2024 2.54 PM IST

എൻ.ക്യു.എ.എസ്, കായകൽപ് കാഷ് പുരസ്‌കാരങ്ങൾ മന്ത്രി ഇന്ന് വിതരണം ചെയ്യും

malappuram

മലപ്പുറം: ജില്ലയിലെ എൻ.ക്യു.എ.എസ്, കായകൽപ്, കാഷ് അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം ഇന്ന് ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനാവും. ചടങ്ങിൽ ആർദ്രം പദ്ധതി ലാബ് നെറ്റ് വർക്കിങിന്റെ ട്രാൻസ്‌പോർട്ടേഷൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നടക്കും.

ജില്ലയിൽ ചോക്കാട്, മൊറയൂർ, കോട്ടക്കൽ, തിരുനാവായ, അത്താണിക്കൽ, വഴിക്കടവ്, പാണ്ടിക്കാട് എന്നീ കുടുബാരോഗ്യ കേന്ദ്രങ്ങളും, ചാലിയാർ, അമരമ്പലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, മുമ്മുള്ളി, ഇരവി മംഗലം, മംഗലശ്ശേരി, ബിയ്യം, പൊന്നാനി എന്നീ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളുമാണ് എൻ.ക്യു.എ.എസ് പുരസ്‌കാരത്തിന് അർഹമായത്. നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികൾ, പൊന്നാനി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി, കാളികാവ്, ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, വഴിക്കടവ്, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മുമ്മുള്ളി, മംഗലശ്ശേരി, ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയാണ് കായകൽപ് പുരസ്‌കാരം നേടിയത്. കോട്ടക്കൽ, ചോക്കാട്, മെറയൂർ, അത്താണിക്കൽ, വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രങ്ങളും, മുമ്മുള്ളി, മംഗലശ്ശേരി, ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളും കാഷ് പുരസ്‌കാരം നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.