വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിലെ 16ാം വാർഡ് ലഹരി വിരുദ്ധ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ കൊങ്ങം ബസാറിൽ നടന്നു. കുറ്റകൃത്യങ്ങളും ആത്മഹത്യകളും അടക്കമുള്ള ആഘാതങ്ങളാണ് മയക്കുമരുന്ന് സൃഷ്ടിക്കുന്നതെന്ന് ഋഷിരാജ്സിംഗ് പറഞ്ഞു. എന്ത് പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവിധം അടിമകളായി ലഹരി ഉപയോഗിക്കുന്നവർ മാറുന്നതായും അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. നശാ മുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ ബി. ഹരികുമാർ ക്ലാസെടുത്തു. ചടങ്ങിൽ ടി.കെ കറുപ്പൻ, ലത്തീഫ് കല്ലിടുമ്പൻ, മംഗലശ്ശേരി കേശവൻ, ദീപ പുഴയ്ക്കൽ, കെ. ഇർഷാദ്, കെ. എം. സക്കീന പ്രസംഗിച്ചു.
മനക്കൽ ഗണേശൻ, റഷീദ് പൈനാട്ട് എന്നിവർ പ്രസംഗിച്ചു. വി. പി റഫീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |