മലപ്പുറം: ജില്ലയിലെ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല വായനമത്സരം 30ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് മൂന്ന് വരെ ജില്ലയിലെ തിരഞ്ഞെടുത്ത 95 സ്കൂളുകളിൽ നടക്കും. 1,200 എൽ.പി.സ്കൂളുകളിൽ നിന്ന് പ്രാഥമിക മത്സരത്തിൽ വിജയിച്ച 3,600 കുട്ടികളും 750 യു. പി. സ്കൂളുകളിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ച് 2,250 കുട്ടികളുമാണ് പഞ്ചായത്ത്തല മത്സരത്തിൽ പങ്കെടുക്കുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |