തേഞ്ഞിപ്പലം : ആന്ധ്രാപ്രദേശിലെ ചൂഢാവരം ചിത്രകലാനിലയം സംഘടിപ്പിച്ച അഞ്ചാമത് അഖിലേന്ത്യാ കലാ മത്സരത്തിൽ ടി. സന്തോഷ് മിത്രയ്ക്ക് പുരസ്കാരം. ചിത്രകലാ വിഭാഗത്തിൽ യൂണിവേഴ്സൽ മെഗാ അവാർഡിനാണ് സന്തോഷ് അർഹനായത്. ' ആശ്രയിക്കാവുന്ന തലങ്ങൾ ' പരമ്പരയിലെ ഷെൽട്ടർ എന്ന ചിത്രം അറുനൂറിലധികം ചിത്രങ്ങളിൽ നിന്ന് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനുഷ്യരെപ്പോലെ മറ്റു ജീവികൾക്കും ഭൂമിയിൽ ഇടമുണ്ടെന്ന് കാണിക്കുന്ന സർഗ്ഗാത്മക ചിത്രീകരണമാണിത്.
കാലിക്കറ്റ് സർവകലാശാലയിലെ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായ സന്തോഷ് മിത്ര സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജലച്ചായം, എണ്ണച്ചായം, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയവ വിവിധ മാദ്ധ്യമങ്ങളിൽ ഉപയോഗിച്ച് പരീക്ഷണ ചിത്രങ്ങളൊരുക്കുന്നതിൽ ശ്രദ്ധേയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |