തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം നവംബർ 25നകം ആരംഭിക്കും. നിർമ്മാണത്തിന് സാജ് കൺസ്ട്രക്ഷൻ കമ്പനിക്ക് നാഷണൽ ഹെൽത്ത് മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഒന്നര കോടിയുടെ പദ്ധതിയാണിത്. ഒരു കോടി രൂപ നാഷണൽ ഹെൽത്ത് മിഷനും 50 ലക്ഷം തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിലും നീക്കിവെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എത്രയും വേഗം നിർമ്മാണം തുടങ്ങുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ നിരന്തരമായ ശ്രമങ്ങളിലൂടെയാണ് ഇത് യാഥാർഥ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |