വള്ളിക്കുന്ന്: വള്ളിക്കുന്ന് ജി.എൽ.പി സ്കൂളിലെ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് സബ് സെന്റർ തടമ്പുറം ഡ്രൈനേജ് കം റോഡിന്റെ ഉദ്ഘാടനവും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. പി.അബ്ദുൾ ഹമീദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെ.ടി രത്നാകരൻ പദ്ധതി വിശദീകരണം നടത്തി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി.ബാബുരാജൻ, പഞ്ചായത്ത് അംഗങ്ങളായ കെ.വി.അജയ്ലാൽ, പി.എം.രാധാകൃഷ്ണൻ, ടി.എഫ്.ജോയ്, വി.എം.സുരേന്ദ്രൻ, പ്രേമൻ തേറാണി, കായമ്പടം വേലായുധൻ, ബി.അജിതകുമാരി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |