SignIn
Kerala Kaumudi Online
Saturday, 20 April 2024 4.10 AM IST

കദളീ വനമൊരുക്കാൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ

d


പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ എടായ്ക്കൽ വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കദളീവനമെന്ന പേരിൽ കദളി വാഴക്കൃഷിയിലേക്ക് ഇറങ്ങുന്നു. ഒടുവങ്ങാട് കോളനിയിലെ വനിതാ കൂട്ടായ്മയാണ് നാട്ടിൽ നിന്ന് അന്യംനിന്നു പോകുന്ന കദളിവാഴയുടെ തൈകൾ നട്ടുപിടിപ്പിക്കുന്നത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗവും വനമിത്ര പുരസ്‌ക്കാര ജേതാവുമായ ഗിരിജ ബാലകൃഷ്ണനാണ് അമ്പത് കുടുംബങ്ങൾക്ക് വാഴത്തൈകൾ സൗജന്യമായി നൽകിയത്. വനിതകൾക്ക് കൃഷിയിലുള്ള താത്പര്യം വർദ്ധിപ്പിക്കുകയും അവർക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കിയെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം വനിതകൾക്ക് തൈകൾ വിതരണം ചെയ്ത് പെരിന്തൽമണ്ണ അമൃതം ആയുർവ്വേദ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ ഡോക്ടർ കൃഷ്ണദാസ് നിർവ്വഹിച്ചു. വാർഡംഗം സരോജാദേവി ചടങ്ങിൽ അദ്ധ്യക്ഷയായി. ബ്ലോക്കംഗം ഗിരിജ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സി.കെ.മുഹമ്മദാലി, പരിസ്ഥിതിപ്രവർത്തകൻ ബാലകൃഷ്ണൻ ആനമങ്ങാട് എന്നിവർ ആശംസകളർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, UNIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.