മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലൈഫ് ഇൻഷ്വറൻസ് എജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ലിയാഫി) കോഴിക്കോട് ഡിവിഷൻ മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. ദേശീയവ്യാപകമായി കളക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന സമരത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് ധർണ്ണ സംഘടിപ്പിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കവിതാ രാജൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പി. ഭാസ്ക്കരൻ (എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ), കെ. വിജയരാജൻ, വി. ശോഭ, എം. അജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർക്ക് കൈമാറി. വിവിഷൻ സെക്രട്ടറി പി.ടി ബാലകൃഷൻ സ്വാഗതവും വി. വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |