SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.04 PM IST

കുഞ്ഞനാണെങ്കിലും സ്വർണ്ണത്തിലാണ്

jjj

മഞ്ചേരി: കുഞ്ഞു ലോകകപ്പ് മാതൃകകളുടെ പ്രദർശനവുമായി തൃപ്പനച്ചി എ.യു.പി സ്‌കൂൾ. 400, 200 ഗ്രാം സ്വർണ്ണത്തിൽ തീർത്ത ചെറിയ ലോകകപ്പിന്റെ മാതൃകയുടെ പ്രദർശനം സ്‌കൂളിൽ നടന്നു. ചെറിയ ലോകകപ്പിന്റെ രൂപം വിദ്യാർത്ഥികളിലും കൗതുകമുണർത്തി. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായ അബ്ദുൾ അലിയുടെ ശേഖരത്തിൽപ്പെട്ടതാണ് ഈ കുഞ്ഞൻ ലോകകപ്പ് മാതൃകകൾ. കൊണ്ടോട്ടിയിലുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് അഞ്ച് വർഷം മുമ്പ് ഇത് നിർമ്മിച്ചത്. 18 കാരറ്റ് തനി തങ്കത്തിലാണ് ഇവ നിർമ്മിച്ചത്. ലോകകപ്പ് ഫുട്‌ബാളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും നടന്നു. പി.ടി.എ പ്രസിഡന്റ് പി. ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക വി. പാത്തുമ്മ കുട്ടി, പി. റബീഹ്, വി. അനീസ്, എം. സവാദ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLDCUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.