SignIn
Kerala Kaumudi Online
Saturday, 20 April 2024 1.08 AM IST

മാമാങ്കം വ്യാപാര മേളയായി പുനരാവിഷ്‌കരിക്കും

bgbb

മലപ്പുറം: ചരിത്ര പ്രസിദ്ധമായ തിരുനാവായ മാമാങ്കം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുനരാവിഷ്‌കരിക്കുന്നതിനും മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ചരിത്രാതീത കാലം മുതൽ തിരുനാവായ നിളാ നദിയുടെ തീരത്ത് നടന്നു വന്നിരുന്ന മാമാങ്ക മേളയുടെ ചരിത്രവും ശേഷിപ്പുകളും ജില്ലയുടെ പൈതൃക ടൂറിസത്തിന്റെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായാണ് ഈ വർഷം വ്യാപാര മേളയായി ജില്ലാ പഞ്ചായത്ത് 'മാമാങ്കം പൈതൃകോത്സവം' സംഘടിപ്പിക്കുന്നത്. നടപ്പ് വർഷത്തെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ ജില്ലയുടെ സാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിക്കുമെന്ന് നേരത്തെ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പ്രഖ്യാപിച്ചിരുന്നു.
മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും ജില്ലയുടെ ടൂറിസം മാപ്പിന്റെ ഭാഗമാക്കി വിദേശ വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ജില്ലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് മാമാങ്കം വ്യാപാരോത്സവം. മാമാങ്കവുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങൾ കോർത്തിണക്കി ജില്ലയുടെ ഹെറിറ്റേജ് ടൂറിസം, ടെമ്പിൾ ടൂറിസം സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിന്റെ പൗരാണിക നാഗരികതയുടെയും നദീതട സംസ്‌കാരത്തിന്റെയും അഭ്യുന്നതിയുടെ കഥ പറയുന്ന മാമാങ്കത്തിന്റെ ശേഷിപ്പുകൾ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം മുതൽ തിരുനാവായ നിളാ തീരം വരെ വ്യാപിച്ചു കിടക്കുന്നു.

യോഗത്തിൽ ജില്ലയുടെ പൈതൃക ടൂറിസം മാപ്പ് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ടൂറിസം മാപ്പിൽ മലപ്പുറം ജില്ലയ്ക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകുമെന്നും പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.

വിപുലമാവും

കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് മത്സരം, വിവിധ ആയോധന കലാ പ്രദർശനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.

സെമിനാർ, സാംസ്‌കാരിക സമ്മേളനം, അന്തർ ദേശീയ വ്യാപാര മേള, പരമ്പരാഗത കലാ രൂപങ്ങളുടെ പ്രദർശനം തുടങ്ങിയവ പൈതൃകോത്സവത്തിന്റെ ഭാഗമാവും.
പരിപാടിയുടെ വിപുലമായ നടത്തിപ്പിനും കൂടിയാലോചനകൾക്കുമായി ഡിസംബർ ആദ്യ വാരം ഡി.ടി.പി.സി, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെയും സാംസ്‌കാരിക നായകന്മാരുടെയും ചരിത്രകാരന്മാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കും

മാമാങ്കവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും മാമാങ്കത്തിലെ മത മൈത്രിയുടെ ചരിത്രം അനാവരണം ചെയ്യുന്നതിനും ലക്ഷ്യം വയ്ക്കുന്ന മേള ജില്ലയുടെ മത സഹോദര്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന ജനകീയ ഉത്സവമായി പരിണമിക്കും

എം.കെ.റഫീഖ,​ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MAMANKAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.