SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.54 AM IST

ഐഡിയൽ കടകശ്ശേരിയുടെ പൂഴിക്കടകൻ വിദ്യയിൽ പറന്ന് എടപ്പാൾ

jjjj

തേഞ്ഞിപ്പലം: വെയിലൊഴിഞ്ഞു നിന്നെങ്കിലും ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ വീറും വാശിയുമേറെയുള്ള മത്സരച്ചൂടിന് കുറവുണ്ടായിരുന്നില്ല. ട്രാക്കിലും മറ്റ് മത്സരങ്ങളിലും ആവേശം നിറഞ്ഞു തന്നെ നിന്നു. ഐഡിയൽ കടകശ്ശേരിയുടെ പൂഴിക്കടകൻ വിദ്യകളിലൂടെ 26 സ്വർണ്ണവും 10 വെള്ളിയും 6 വെങ്കലവുമടക്കം
171 പോയിന്റുകൾ നേടി എടപ്പാൾ ഉപജില്ല ബഹുദൂരം മുന്നിലാണ്. 14 സ്വർണ്ണവും എട്ട് വെള്ളിയും 12 വെങ്കലവുമടക്കം116 പോയിന്റുകൾ നേടി തിരൂർ ഉപജില്ല രണ്ടാംസ്ഥാനത്ത് കുതിക്കുന്നു. 4സ്വർണ്ണവും 6 വെള്ളിയും 3 വെങ്കലവുമടക്കം 51.5 പോയന്റുകളുമായി കിഴിശ്ശേരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.

സ്‌കൂളുകളിൽ ഐഡിയൽ കടകശ്ശേരിയുടെ കുതിപ്പിന് അടുത്തുപോലും ആരുമില്ല. 23 സ്വർണ്ണവും 10 വെള്ളിയും 4 വെങ്കലവുമടക്കം 149 പോയിന്റാണ് അവർ ഇതുവരെ വാരിക്കൂട്ടിയത്. 9 സ്വർണ്ണവും 3 വെള്ളിയും 6 വെങ്കലവുമടക്കം 60 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരാണ് (തിരൂർ ഉപജില്ല) രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണ്ണവും 8 വെള്ളിയും 2 വെങ്കലവുമടക്കം 40പോയിന്റുമായി ആർ.എം.എച്ച്.എസ് മേലാറ്റൂർ (മേലാറ്റൂർ ഉപജില്ല) മൂന്നാം സ്ഥാനത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SPORTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.