പാണക്കാട് : ജാമിഅഃ നൂരിയ്യഃ ഡയമണ്ട് ജൂബിലിയുടെ ലോഗോ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. ഹൈദർ ഫൈസി പനങ്ങാങ്ങര, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ, ഖാദർ ഫൈസി കുന്നുംപുറം, ഡോ. അബ്ദുറഹ്മാൻ ഒളവട്ടൂർ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഒ.ടി മുസ്തഫ ഫൈസി മുടിക്കോട്, സെയ്തലവിക്കോയ തങ്ങൾ കാടാമ്പുഴ, അബ്ദുൽ മുഹൈമിൻ, നൗഷാദ് ബംഗളൂർ, മൂസ ഹാജി കാടാമ്പുഴ, ലത്തീഫ് ഫൈസി, ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് എന്നിവർ പങ്കെടുത്തു.
കെ.ടി റഫീഖ് നിസാമി വെളിമുക്കാണ് ഡയമണ്ട് ജൂബിലി ലോഗോ രൂപ കൽപന ചെയ്തത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഡയമണ്ട് ജൂബിലിയുടെ ലോഗോ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർക്ക് നൽകി നിർവ്വഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |